بسم الله الرحمن الرحيم
അല്ലാഹു അവനല്ലാെതെ ആരാധനക്കർഹനില്ല, അവൻ ഏകനാണ്, അവന് പങ്കുകാരില്ല എന്ന് വിശ്വസിക്കലാണ് തൗഹീദ് കൊണ്ടുള്ള ഉദ്ദേശ്യം.
ഇതിന് മൂന്ന് ഇനങ്ങളുണ്ട്.
- സൃഷ്ടിപ്പിലും സംരക്ഷണത്തിമുള്ള ഏകത്വം - التوحيدالربوبية
- ആരാധനകളുടെ അര്‍ഹതയിലുള്ള ഏകത്വം - التوحيد ألوهية
- നാമവിശേഷണങ്ങളിലുള്ള ഏകത്വം - التوحيد الأسماء والصفات
എന്നിവയാണവ
(തൗഹീദുറുബൂബിയ്യ) التوحيد الربوبية
നമ്മെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും അല്ലാഹു മാത്രമാെണെന്നും അതിൽ അവെനെല്ലാതെ മറ്റാർക്കും പങ്കില്ലയെന്നും വിശ്വസിക്കലാണ് التوحيد الربوبية കൊണ്ടുള്ള ഉദ്ദേശ്യം. അല്ലാഹു പറയുന്നു :
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلۡأَرۡضَ قَرَارًا وَٱلسَّمَآءَ بِنَآءً وَصَوَّرَكُم فَأَحۡسَنَ صُوَرَكُمۡ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ
"അല്ലാഹുവത്രെ, നിങ്ങൾക്ക് ഭൂമിയെ വാസസ്ഥലവും, ആകാശത്തെ ഒരു കെട്ടിടവും [മേല്പുരയും] ആക്കിത്തന്നവൻ. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും, എന്നിട്ട് നിങ്ങളുടെ രൂപങ്ങളെ നന്നാക്കുകയും ചെയ്തു; നിങ്ങൾക്ക് വിശേഷപ്പെട്ട വസ്തുക്കളിൽ നിന്ന് അവൻ ആഹാരം (അഥവാ ഉപജീവനം) നൽകുകയും ചെയ്തു. അങ്ങിനെയുള്ളവനാണ് നിങ്ങളുടെ റബ്ബായ അല്ലാഹു. അപ്പോൾ,(സർവ്വ) ലോകരക്ഷിതാവായ അല്ലാഹു എത്രയോ മാഹാത്മ്യമേറിയവനാകുന്നു!"
(സൂറത്തുൽ മുഅ്മിൻ 40 : 64)
وَلَقَدۡ خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ
﴾٣٨﴿
"ആകാശങ്ങളെയും, ഭൂമിയെയും അവയുടെ ഇടയിലുള്ളതിനെയും ആറു ദിവസങ്ങളിലായി നാം സൃഷ്ടിച്ചിട്ടുണ്ട്; (എന്നിട്ടു) യാതൊരു ക്ഷീണവും നമ്മെ തീണ്ടിയിട്ടില്ല." (സൂറത്തുൽ ഖാഫ് 50:38)
അല്ലാഹുവിനല്ലാതെ മറ്റാർക്കും ഇതിനുള്ള കഴിവില്ല. അതിനാൽ ഇക്കാര്യത്തിൽ അവന്ന് പങ്കുകാരില്ല എന്നും അവന്ന് മാത്രമേ ആരാധന അർഹിക്കുന്നുള്ളൂ എന്നും വിശ്വാസിക്കുക.

(തൗഹീദുൽ ഉലൂഹിയ്യ) التوحيد الألوهية
തൗഹീദുറുബൂബിയ്യയിൽ മാത്രം ഉൾകൊണ്ടത് കൊണ്ട് തൗഹീദ് പൂർണമാവുകയില്ല. തൗഹീദുൽ ഉലൂഹിയ്യയും ഉൾകൊള്ളണം.
ആരാധിക്കുന്നത് സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവല്ലാതെ മറ്റാർക്കുമാവാൻ പാടില്ല. ഇങ്ങനെ ആരാധനയിൽ ഏകനാക്കുന്നതിനാണ് തൗഹീദുൽ ഉലൂഹിയ്യ കൊണ്ടുള്ള ഉദ്ദേശ്യം. ആരാധന മറ്റു ദൈവങ്ങൾക്ക് അർപ്പിക്കുന്ന തെറ്റായ സമ്പ്രദായം നബി പ്രബോധനം നടത്തിയ സമൂഹത്തിൽ ഉണ്ടായിരുന്നു.
أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ
അല്ലാ (അറിഞ്ഞേക്കുക) ! നിഷ്‌കളങ്കമായ മതം (അഥവാ കീഴ്വണക്കം) അല്ലാഹുവിനുള്ളതാകുന്നു. അവനു പുറമെ കാര്യകര്‍ത്താക്കളെ ഏര്‍പ്പെടുത്തിയിട്ടുള്ളവരാകട്ടെ, (അവര്‍പറയുന്നു): അല്ലാഹുവിങ്കലേക്ക് ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവര്‍ അടുപ്പിച്ചു തരുവാന്‍ വേണ്ടിയല്ലാതെ, ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല.
(സൂറത്തു സുമർ 39 : 3)
ഇപ്പോഴും അല്ലാഹുവിൽ പങ്കുചേർക്കുന്നവർ കാരണമായിപ്പറയുന്നത് ഇതുതന്നെയാണ്. അല്ലാഹുവിലേക്ക് അടുക്കുവാൻ അവനെ മാത്രം ആരാധിക്കുകയാണ് വേണ്ടത്. മറ്റു ദൈവങ്ങളെ ആരാധിച്ചുകൊണ്ട് അല്ലാഹുവിങ്കലേക്ക് അടുക്കുവാൻ ഒരിക്കലും സാധ്യമല്ല. ആരാധനയുടെ ആത്മാവ് പ്രാർഥനയാണ്. അതിനാൽ അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർഥിക്കലും തൗഹീദുൽ ഉലൂഹിയ്യയിൽ പങ്കുചേർക്കലാവും.
മക്കയിലെ ബഹുദൈവാരാധകർ കപ്പലപകട സമയത്ത് അല്ലാഹുവോട് മാത്രമേ പ്രാർഥിച്ചിരുന്നുള്ളൂ. അങ്ങനെ കരയിലെത്തിയാൽ അവർ വീണ്ടും ശിർക്ക് ചെയ്യും. ഇതിനെക്കുറിച്ച് അല്ലാഹു പറയുന്നത് നോക്കൂ:
എന്നാല്‍, അവര്‍ [ബഹുദൈവവിശ്വാസികള്‍] കപ്പലില്‍ കയറിയാല്‍, കീഴ്വണക്കം അല്ലാഹുവിന്നു നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതാണ്. എന്നിട്ട് കരയിലേക്ക് അവന്‍ അവരെ രക്ഷപ്പെടുത്തിക്കൊടുക്കുമ്പോഴോ - അപ്പോള്‍ അവരതാ - (അവനോടു) പങ്കുചേര്‍ക്കുന്നു!
(സൂറത്തുൽ അൻകബൂത് 29 : 65)
أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ
അല്ലാ (അറിഞ്ഞേക്കുക) ! നിഷ്‌കളങ്കമായ മതം (അഥവാ കീഴ്വണക്കം) അല്ലാഹുവിനുള്ളതാകുന്നു. അവനു പുറമെ കാര്യകര്‍ത്താക്കളെ ഏര്‍പ്പെടുത്തിയിട്ടുള്ളവരാകട്ടെ, (അവര്‍പറയുന്നു): അല്ലാഹുവിങ്കലേക്ക് ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവര്‍ അടുപ്പിച്ചു തരുവാന്‍ വേണ്ടിയല്ലാതെ, ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല.
(സൂറത്തു സുമർ 39 : 3)
ഇപ്പോഴും അല്ലാഹുവിൽ പങ്കുചേർക്കുന്നവർ കാരണമായിപ്പറയുന്നത് ഇതുതന്നെയാണ്. അല്ലാഹുവിലേക്ക് അടുക്കുവാൻ അവനെ മാത്രം ആരാധിക്കുകയാണ് വേണ്ടത്. മറ്റു ദൈവങ്ങളെ ആരാധിച്ചുകൊണ്ട് അല്ലാഹുവിങ്കലേക്ക് അടുക്കുവാൻ ഒരിക്കലും സാധ്യമല്ല. ആരാധനയുടെ ആത്മാവ് പ്രാർഥനയാണ്. അതിനാൽ അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർഥിക്കലും തൗഹീദുൽ ഉലൂഹിയ്യയിൽ പങ്കുചേർക്കലാവും.
മക്കയിലെ ബഹുദൈവാരാധകർ കപ്പലപകട സമയത്ത് അല്ലാഹുവോട് മാത്രമേ പ്രാർഥിച്ചിരുന്നുള്ളൂ. അങ്ങനെ കരയിലെത്തിയാൽ അവർ വീണ്ടും ശിർക്ക് ചെയ്യും. ഇതിനെക്കുറിച്ച് അല്ലാഹു പറയുന്നത് നോക്കൂ:
إِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّـهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْيُشْرِكُونَ
﴾٦۵﴿
(സൂറത്തുൽ അൻകബൂത് 29 : 65)
(തൗഹീദുൽ അസ്മാഉ വസ്സ്വിഫാത്ത്) التوحيد الأسماء والصفات
നാമവിശേഷണങ്ങളിലുള്ള ഏകത്വം എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിന് അനേകം നാമവിശേഷണങ്ങളുണ്ട്. അതിൽ سميع (കേൾക്ക്കുന്നവൻ), عليم (അറിയുന്നവൻ), بصير (കാണുന്നവൻ) ഇതുപോലുള്ള നിരവധി നാമങ്ങളുണ്ട്. ഇതിലല്ലാം അവനെ ഏകനാക്കുക എന്ന് സാരം. ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾ കരുതും ഇത് മനുഷ്യർക്കും ഉള്ള കഴിവ് അല്ലേ എന്ന്. പക്ഷേ, മനുഷ്യൻ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും പരിധിയുണ്ട്, അല്ലാഹുവിന്റെ കേൾവിക്കോ കാഴ്ച്ചയ്ക്കോ, അറിവിനോ ഒരു പരിധിയുമില്ല. ഒരു ഉദാഹരണം നോക്കൂ:
500 മീറ്റർ അകലെ നിന്ന് ഒരു ബസ്സ് വരുന്നു. നേരെയുള്ള വഴി. ആ ബസ്സിൽ ബോർഡ് ഉണ്ട്. പക്ഷേ അകലം കാരണം അത് വായിക്കാൻ നമുക്ക് സാധ്യമല്ല. ആളുകൾ ഉണ്ടാകും. പക്ഷേ, അവരെ തിരിച്ചറിയാൻ നമുക്ക് കഴിയില്ല. അല്ലാഹുവിന്റെ കേൾവിക്കോ, കാഴ്ച്ചയ്ക്കോ, അറിവിനോ ഒരു പരിധിയുമില്ല. ഇന്ത്യയിൽ നടക്കുന്നതും, അമേരിക്കയിൽ നടക്കുന്നതും, അറേബ്യയിൽ നടക്കുന്നതും എല്ലാ കാര്യങ്ങളും അവൻ ഒരേസമയം അറിയുന്നു.
وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ
﴾۵۹﴿
അവന്‍റെ [അല്ലാഹുവിന്‍റെ] പക്കലാണ് അദൃശ്യകാര്യത്തിന്‍റെ താക്കോലുകള്‍; അവനല്ലാതെ അവയെക്കുറിച്ച് അറിയുകയില്ല. കരയിലും കടലിലുമുള്ളത് ഒക്കെയും അവന്‍ അറിയുന്നു. ഒരു ഇലയുംതന്നെ, അതവന്‍ അറിയാതെ(കൊഴിഞ്ഞു)വീഴുന്നതല്ല; ഭൂമിയുടെ അന്ധകാരങ്ങളിലുള്ള ഒരു ധാന്യമണിയാകട്ടെ, ഒരു (ഈറമുള്ള) പച്ച വസ്‌തുവാകട്ടെ, ഉണങ്ങിയതാകട്ടെ, സ്‌പഷ്‌ടമായ ഒരു ഗ്രന്ഥത്തില്‍ (രേഖപ്പെടുത്തപ്പെട്ടിട്ട്) ഇല്ലാതെയില്ല. (സൂറത്തുൽ അൻആം 5 : 59)
സിദ്ധന്മാർക്കോ ഔലിയാക്കൾക്കോ കടലിലെ തിരമാലകളുടെയോ, കാട്ടിലുള്ള മരങ്ങളിലുള്ള ഇലകളുടെയോ കൃത്യമായ എണ്ണം പറയാൻ സാധ്യമല്ല. ജ്യോതിഷം പറയുന്നവർക്കും ഇസ്ലാമിൽ ഒരു സ്ഥാനവും ഇല്ല. കാരണം അദൃശ്യം അറിയുന്നവൻ (عالم الغيب) അല്ലാഹു മാത്രമാണ്. അതിനാൽ അതും അല്ലാഹുവിന്റെ നാമവിശേഷണങ്ങളിൽ പങ്കുചേർക്കലാകും.
ജ്യോതിഷക്കാർ (ഭാവി പറയുന്നവർ) പറയുന്നത് ഒരിക്കലും ശരിയല്ല എന്നത് ഒരു ഇസ്ലാമിക പണ്ഡിതൻ അദ്ദേഹത്തിന്റെ സ്വന്തം ജീവിതാനുഭവത്തിൽ നിന്നും വിശീകരിച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞ കഥ ഇങ്ങനെയായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു അങ്ങാടിയിലൂടെ നടന്ന് പോകുമ്പോൾ ഒരു ജ്യോതിഷക്കാരനെ കണ്ടു. അവിടെ നിന്ന് ആ പണ്ഡിതൻ ചോദിച്ചു :"ഞാൻ ഇപ്പോൾ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് പറയാൻ കഴിയുമോ?" ആ ജ്യോതിഷൻ അറിയില്ല എന്ന് പറഞ്ഞു. ഈ ഒരു ചെറിയ കഥയിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം ജ്യോതിഷക്കാർക്ക് ഭാവിയെക്കുറിച്ച് ഒന്നും തന്നെ അറിയില്ല എന്ന്.
അല്ലാഹുവിന് തുല്യനായി ആരുമില്ല എന്ന് പറയുന്നതിന്റെ അർഥം തന്നെഅവന്റെ സത്തയിലോ, ഗുണങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, നിയന്ത്രണത്തിലോ, കൈകാര്യകര്‍ത്തൃത്വത്തിലോ, അറിവിലോ, കഴിവിലോ ഒന്നും തന്നെ അവനു തുല്യനായി (പങ്കാളിയായി) ഒന്നുമില്ല; ഒരാളുമില്ല. അതെ, അവനെപ്പോലെ ഒരു വസ്തുവുമില്ല കാരണം അല്ലാഹു പറയുന്നു:
وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
﴾٤﴿
അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും. (സൂറത്തുൽ ഇഖ്ലാസ് : 4)
തൗഹീദിന്റെ മൂന്ന് ഇനങ്ങളും ഉൾകൊള്ളുന്ന ഒരു ആയത്ത് നോക്കൂ
رَبُّ السَّمَاوَاتِ وَالأرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيًّا
﴾٦۵﴿
. '(അവന്‍) ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്‍റെയും റബ്ബാകുന്നു. അതിനാല്‍, അവനെ (മാത്രം) ആരാധിച്ചുകൊള്ളുക; അവനെ ആരാധിക്കുന്നതില്‍ സഹനമെടുക്കുകയും ചെയ്തുകൊള്ളുക. അവനോടു പേരൊത്ത വല്ലവരെയും താന്‍ അറിയുമോ?! [ഇല്ല]. (സൂറത്തുൽ മറിയം : 65)
മേൽ പറഞ്ഞ രൂപമാണ് യതാർഥ തൗഹീദ്. അത് പിൻപറ്റി യതാർഥ വിശ്വാസിയായി ജീവിക്കുവാനും മരിക്കാനും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
ഇത് പരമാവധി പേർക്ക് പങ്കുവെക്കുക.

⬅➡⬅➡⬅➡⬅➡
✒സ്നേഹപൂർവ്വം
ടീം മർകസുൽ ഇൽമ്
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:

1 comment:
മാഷാ അല്ലാഹ്. എല്ലാവർക്കും മനസ്സിലാക്കാവുന്ന ലളിത ഭാഷ. വളരേ നല്ല കുറിപ്പ്. ഇനിയും ഇതുപോലെയുള്ള കുറിപ്പുകൾ പ്രതീക്ഷിക്കുന്നു.
Post a Comment